സെക്രട്ടേറിയറ്റ് മാർച്ച്
Monday 13 October 2025 1:56 AM IST
തിരുവനന്തപുരം: സ്വർണപ്പാളിക്കേസിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പാളയം സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി ആർ.എസ്. ഹരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോസഫ് പയസ്,വിനോദ് രാജ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനൂപ് ശ്രീരാമചന്ദ്രൻ,ആനയറ രമേശ്,നാഷിദ് പാലോട്,പോത്തൻകോട് ബിനു,വർഗീസ് വട്ടപ്പാറ,സി.വി.ഹരിലാൽ അഗ്രഗാമി മഹിളാ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജാഹരി,മുരുകൻ അംബേദ്കർപുരം എന്നിവർ പങ്കെടുത്തു.