യോഗാസന ജഡ്ജസ് ട്രെയിനിംഗ് പ്രോഗ്രാം
Monday 13 October 2025 1:58 AM IST
തിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെയും സ്പോഴ്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെയും അംഗീകാരത്തോടെ ആയുഷ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന യോഗാസന ഭാരതിന്റെ നേതൃത്വത്തിൽ യോഗാസന ജഡ്ജസ് ട്രെയിനിംഗ് പ്രോഗ്രാം 20ന് നടക്കും. കല്ലുമ്മൂട് പഞ്ചമി ഹാളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരിക്കും പ്രോഗ്രാം. യോഗയിൽ ഡിപ്ലോമ നേടിയവർക്ക് പങ്കെടുക്കാം. ഫോൺ: 9846729244.