പുലർച്ചെ മൂന്ന് മണിക്ക് തെരുവിലിറങ്ങി പ്രശസ്ത നടൻ,​ താരത്തിന്റെ പേര് ഉറക്കെ വിളിച്ച് തിങ്ങിക്കൂടി ആരാധകർ

Sunday 12 October 2025 9:20 PM IST

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. അഹമ്മദാബാദിൽ ഫിലിംഫെ.യർ പുരസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ താരം നഗരത്തിൽ ഇറങ്ങിയിരുന്നു. ഇതിന്റെ വീഡിയോ ആണ് വൈറലായത്.

പരിപാടിയുടെ അവതാരകനായിരുന്ന ഷാരൂഖ് ഷോയ്ക്ക് ശേഷം ഞായറാഴ്ച പുലർച്ചെ മൂന്നുമ ണിയോടെയാണ് നഗരത്തിലേക്ക് ഇറങ്ങിയത്. ആ സമയത്തും വൻ ജനക്കൂട്ടമാണ് താരത്തെ കാണാനായി എത്തിയത്. വെള്ളനിറത്തിലുള്ള ഫുൾസ്ലീവ് ടീഷർട്ടും ഡെനിംസുമായിരുന്നു ഷാരൂഖിന്റെ വേഷം . കാറിന് ചുറ്റും കൂടി.യ ആരാധകരെ നോക്കി കൈവീശി കാണിക്കുകയും ഫ്ലൈയിംഗ് കിസ് നൽകുകയും ചെയ്തു. ആരാധകർ താരത്തിന്റെ പേര് ഉറക്കെ വിളിക്കുന്നതും കേൾക്കാമായിരുന്നു. തന്റെ സമീപത്തുണ്ടായിരുന്ന ചില ആരാധകർക്ക് ഷാരൂഖ് കൈകൊടുക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ മിനിട്ടുകൾക്കുള്ളിലാണ് വൈറലായത്.