കുറ്റവിചാരണ ജാഥ സമാപിച്ചു
Monday 13 October 2025 12:12 AM IST
പാനൂർ: പാനൂർ നഗരസഭയുടെ ഭരണ കെടുകാര്യസ്ഥതയ്ക്കെതിരെ എൽ.ഡി.എഫ് നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന കുറ്റവിചാരണ കാൽനട ജാഥ സമാപിച്ചു. രണ്ടാം ദിവസ ജാഥ നോർത്ത് പാനൂരിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ടി സമീർ അദ്ധ്യക്ഷതവഹിച്ചു. പി. കുമാരൻ സ്വാഗതം പറഞ്ഞു. പാലക്കൂൽ, പാലത്തായി, കൊച്ചിയങ്ങാടി, കല്ലറ, പാലിലാണ്ടിപിടിക എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം താഴെ പൂക്കോത്ത് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ പി.കെ പ്രവീൺ, വൈസ് ക്യാപ്റ്റൻ കെ.കെ സുധീർകുമാർ, സി.പി.എം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. സമാപന പൊതുയോഗം സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എം.എസ് നിഷാന്ത് ഉദ്ഘാടനം ചെയ്തു. എസ് കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി രമേശൻ സ്വാഗതം പറഞ്ഞു.