നെടുമുടി വികസന സദസ് ഇന്ന്
Monday 13 October 2025 1:30 AM IST
ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്ത് വികസന സദസ് ഇന്ന് തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.രാവിലെ 11 ന് ചമ്പക്കുളം സെന്റ് മേരീസ് ഫൊറോന ചർച്ച് പാരിഷ് ഹാളിൽ നടക്കുന്നചടങ്ങിൽ നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻ നായർ അധ്യക്ഷയാകും. സതിയമ്മ അരവിന്ദാക്ഷൻ, ജി.ടി അഭിലാഷ്, അൻവർ റഹ്മാൻ,കെ.ജി മോഹനൻപിള്ള എന്നിവർസംസാരിക്കും.ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിനുഐസക് രാജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജുകമാട് തുടങ്ങിയവർ പങ്കെടുക്കും.