ട്രാഫിക് മിറർ സ്ഥാപിച്ചു
Monday 13 October 2025 2:30 AM IST
ചേർത്തല: നെടുമ്പ്രക്കാട് ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നെടുമ്പ്രക്കാട് എസ്.എൻ.ഡി.പി ജംഗ്ഷനിൽ ട്രാഫിക് മിറർ സ്ഥാപിച്ചു.നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഫ്രാൻസീസ് ആര്യാടൻ വാതുക്കൽ അദ്ധ്യക്ഷനായി. നെടുമ്പ്രക്കാട് വിളക്കുമരം പാലം ഗതാഗതത്തിനായി തുറന്നു കൊടുത്ത സാഹചര്യത്തിൽതിരക്കേറിയ റോഡിൽ വയലാർ കടവ് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പ്രധാന റോഡിലേക്ക് കടക്കുമ്പോൾ തെക്കുനിന്നുള്ള വാഹനങ്ങൾ കാണാൻ വയ്യാത്ത അവസ്ഥയായിരുന്നു. നിരവധി അപകടങ്ങൾ ഇതുമൂലം ഇവിടെ ഉണ്ടായിട്ടുണ്ട്.മിറർ സ്ഥാപിച്ചതിലൂടെ ഇതിന് പരിഹാരമാകുമെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.