സെമിനാർ നടത്തി
Monday 13 October 2025 1:30 AM IST
ചേർത്തല: നെടുമ്പ്രക്കാട് ശില്പി ആർട്സ് ക്ലബ് ആൻഡ് ലൈബ്രറി സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുന്നപ്ര വയലാർ സമരവും സാമ്രാജ്യത്വവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി ബി.വിനോദ് ഉദ്ഘാടനം ചെയ്തു. സുവർണ ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ പി.ഷാജി മോഹൻ അദ്ധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എസ് ശശിധരൻ വിഷയം അവതരിപ്പിച്ചു. പി. എസ് പുഷ്പരാജ്,എസ്.സനീഷ്, ഡി.സൽജി,ജി.ദാസ്,എ.ശശിധരൻ എന്നിവർ സംസാരിച്ചു.ജനറൽ കൺവീനർ പി.എം.പ്രമോദ് സ്വാഗതവും സെക്രട്ടറി പി.വിനീത് നന്ദിയും പറഞ്ഞു.