കോഴ്സുകൾക്ക് അപേക്ഷിക്കാം
Monday 13 October 2025 1:34 AM IST
ആലപ്പുഴ: കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിലേക്ക് 16 വരെ അപേക്ഷിക്കാം. സൗണ്ട് എൻജിനിയറിംഗ്, ആർ.ജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്സ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടി സർക്കാർ അംഗീകൃത യോഗ്യത നേടാം.തിരുവനന്തപുരം, കൊച്ചി സെന്ററുകളിലാണ് ക്ലാസ്. രണ്ടര മാസമാണ് കാലാവധി.പ്രായപരിധി ഇല്ല.അടിസ്ഥാന യോഗ്യത പ്ലസ് 2.അപേക്ഷ 16 വരെ സ്വീകരിക്കും.വിശദ വിവരങ്ങൾക്ക് www.kma.ac.in.ഫോൺ:കൊച്ചി 6282919398, തിരുവനന്തപുരം 9744844522. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി:682030.