കുടുംബമേളയും ആരോഗ്യക്ലാസും

Monday 13 October 2025 12:34 AM IST

കുട്ടനാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ചമ്പക്കുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബമേളയും ആരോഗ്യക്ലാസും ജില്ലാകമ്മിറ്റിയംഗം ടി.എസ്.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബാബു അലക്സാണ്ടർ അദ്ധ്യക്ഷനായി. വയോജനങ്ങളും ജീവിതശൈലി രോഗങ്ങളും എന്ന വിഷയത്തിൽ ചമ്പക്കുളം ഗവ.ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.കെ.എഫ് എലീശ്വാ ക്ലാസ് എടുത്തു. സെക്രട്ടറി അഗസ്റ്റിൻ ജോസ്, കെ. കെ. ശശിധരൻ, പി. കെ ഭാർഗ്ഗവൻ, കെ.ആർ. മംഗളാനന്ദൻ എന്നിവർ സംസാരിച്ചു.