ദ്വിദിന ശില്പശാല സംഘടിപ്പിച്ചു
Monday 13 October 2025 12:09 AM IST
കണ്ണൂർ: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ അധിനിവേശ സസ്യ-ജന്തു ജാലങ്ങളെ പറ്റി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. മലബാർ അവയർനസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ്, ആറളം വന്യജീവി സങ്കേതം, കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നാല്പതോളം പേർ പങ്കെടുത്തു. ഉത്തര മേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അഞ്ചൻകുമാർ, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. നിതീഷ് കുമാർ, കേരള സ്റ്റേറ്റ് ബയോഡൈവ്സിറ്റി ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ, മാർക്ക് സെക്രട്ടറി ഡോ. റോഷനാഥ് രമേശ്, പ്രോഗ്രാം കോഡിനേറ്റർ അർജുൻ എന്നിവർ പ്രസംഗിച്ചു.