ലോക പാലിയേറ്റീവ് ദിനാചരണം
Monday 13 October 2025 12:18 AM IST
കണ്ണൂർ: പാലിയേറ്റീവ് കെയർ ഇനിഷ്യേറ്റീവ് ഇൻ കണ്ണൂരിന്റെയും കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിത കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പാലിയേറ്റീവ് - മാനസികാരോഗ്യ ദിനാചരണം ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി. ജയൻ നിർവഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ സംസ്ഥാന സെക്രട്ടറി, സുനിൽ മാങ്ങാട്ടിടം പാലിയേറ്റീവ് ദിന സന്ദേശം നൽകി. ലോക മാനസികാരോഗ്യ ദിന സന്ദേശവുമായി "ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിൽ ഉള്ള മാനസികാര്യ സേവനങ്ങളുടെ ലഭ്യത, വർദ്ധിച്ചുവരുന്ന മാനസിക സംഘർഷങ്ങൾ എങ്ങനെ ലഘൂകരിക്കാം"എന്ന വിഷയത്തിൽ സൈക്യാട്രിസ്റ്റ് ഡോക്ടർ നന്ദന മുരളീധരൻ പ്രസംഗിച്ചു. പിക്ക് ചെയർമാൻ കെ.പി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. കെ.പി നിധീഷ് സ്വാഗതവും പി. ശോഭന നന്ദിയും പറഞ്ഞു.