ദേവസ്വംബോർഡ് പിരിച്ചുവിടണമെന്ന്

Monday 13 October 2025 1:35 AM IST

ഹരിപ്പാട്: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്തിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക, തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ച് വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഏവൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കെ.പി.സി.സി മെമ്പർ എം.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ എം.കെ.മണികുമാർ,എം.കെ.ശ്രീനിവാസൻ, ജേക്കബ് തറയിൽ, എം. മണിലേഖ, അഭിലാഷ് ഭാസി,രാജേഷ് രാമകൃഷ്ണൻ,അനന്തനാരായണൻ,എം.ഉമ്മൻ, ഗോപിനാഥൻ നായർ,രൺജിത്ത്,ശ്രീരാജ്, നവനീത് തുടങ്ങിയവർ പങ്കെടുത്തു.