കോൺഗ്രസ് പ്രതിഷേധ ജ്വാല
Monday 13 October 2025 1:37 AM IST
കുമാരപുരം : ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതിഷേധിച്ച് കുമാരപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധജ്വാല യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എം.ശ്രീക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് ജി.ശശികുമാർ, ശ്രീദേവി രാജു, ഗ്ലമി വാലടിയിൽ, രാജേഷ് കുമാർ, എം.ശ്യാംകുമാർ, വിനോദ് വിശ്വനാഥ്, ഉമേഷ് ഉത്തമൻ, സുജിത് സി.കുമാരപുരം, സണ്ണി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.