വയോജന ഹെൽത്ത് പാർക്ക് ഉദ്ഘാടനം

Monday 13 October 2025 12:53 AM IST

കൈപ്പറമ്പ്: കൈപ്പറമ്പ് ആണ്ടപ്പറമ്പിലെ ആരാരിക്കുളത്ത് പൂർത്തീകരിച്ച വയോജന ഹെൽത്ത് പാർക്കിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഉഷ ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജ്യോതി ജോസഫ്, ജെസി സാജൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് സി.വി.കുര്യാക്കോസ്, മറ്റ് ബ്ലോക്ക് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജനകീയ ആസൂത്രണ പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തിയാണ് പാർക്ക് നിർമ്മിച്ചത്.