സാഹിത്യ വേദി ഉദ്ഘാടനം
Monday 13 October 2025 12:47 AM IST
തിരുവനന്തപുരം: കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്‌മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ കാരുണ്യ സ്വരകല സാഹിത്യ വേദി ഉദ്ഘാടനം ഭാരത് ഭവൻ മണ്ണരങ്ങിൽ ഇന്ന് വൈകിട്ട് 5ന് ചലച്ചിത്രതാരം എം.ആർ. ഗോപകുമാർ ഉദ്ഘാടനം ചെയ്യും.ഡോ.പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിക്കും.എൻ.ആർ.ഐ കമ്മിഷൻ അംഗം ഡോ.കെ.മാത്യൂസ് ലൂക്കോസ്,ഫോർട്ട് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ എൻ.ഷിബു,ഗായിക പ്രമീള.എസ്.ഗോപികൃഷ്ണ,കെ.പി.അഹമ്മദ് മൗലവി,പൂഴനാട് സുധീർ,പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുക്കും.