കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Monday 13 October 2025 10:39 PM IST

പീരുമേട്: കാറിൽ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ഈരാറ്റുപേട്ട സ്വദേശികളായ കണിയാംകുന്നിൽ മുഹമ്മദ് സാലിം, തടവനാൽ നാഫിൻ എന്നിവരെയാണ് വാഗമൺ പൊലീസ് ഇന്നലെ രാവിലെ പിടികൂടിയത്. വാഹനാപകടത്തെ തുടർന്നുണ്ടായ തർക്കത്തിൽ പൊലീസെത്തി നടത്തിയ പരിശോധനയിലാണ് 440 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഇവരുടെ വാഹനം ഒരുബൈക്കിൽ ഇടിച്ചതോടെ ഇരുചക്രവാഹന യാത്രക്കാരനുമായി തർക്കമുണ്ടായി. ഇതോടെ നാട്ടുകാർ വിഷയത്തിൽ ഇടപെട്ടതോടെ വാക്കുതർക്കമായി. തുടർന്ന് വാഗമൺ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കാറിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. പിടിയിലായ പ്രതികൾ കഞ്ചാവ് വിൽപ്പന സംഘത്തിലെ കണ്ണികളാണോ എന്നും ഇവരുടെ സംഘത്തിൽ കൂടുതലാളുകളുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്..