ഒ.ബി.സി മോർച്ച ജില്ലാതല ശില്പശാല
Monday 13 October 2025 1:17 AM IST
നെടുമങ്ങാട്: ബി.ജെ.പി തിരുവനന്തപുരം നോർത്ത് ഒ.ബി.സി മോർച്ച ജില്ലാതല ശില്പശാല ജില്ലാ അദ്ധ്യക്ഷൻ ബിനു ചെമ്പകശേരിയുടെ അദ്ധ്യക്ഷതയിൽ ബി.ജെ.പി നോർത്ത് ജില്ലാ അദ്ധ്യക്ഷൻ എസ്.ആർ.രജികുമാർ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച ജനറൽ സെക്രട്ടറി ബിനു കുറക്കോട് സ്വാഗതം പറഞ്ഞു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഇലകമൺ സതീഷ്,സംസ്ഥാന കൗൺസിൽ അംഗം കല്ലിയൂർ രാമചന്ദ്രൻ,സംസ്ഥാന വൈസ് പ്രസിഡന്റും നോർത്ത് ജില്ലാ പ്രഭാരിയുമായ മണി,ബി.ജെ.പി നോർത്ത് ജില്ലാ സെക്രട്ടറിയും ഒ.ബി.സി മോർച്ച പ്രഭാരിയുമായ എൻ.എസ്.സജു എന്നിവർ സംസാരിച്ചു. ഒ.ബി.സി ജില്ലാ ജനറൽ സെക്രട്ടറി ആർ.ഷൈജു നന്ദി പറഞ്ഞു.