വാഹനം ഇടിച്ച് ചത്ത നിലയിൽ കേഴയാടിനെ കണ്ടെത്തി

Monday 13 October 2025 12:18 AM IST

പീരുമേട്: കൊട്ടാരക്കര ഡിണ്ടിക്കൽ ദേശീയപാതയിൽ വാഹനം ഇടിച്ച് ചത്ത നിലയിൽ കേഴയാടിനെ കണ്ടെത്തി. പീരുമേട് ഗസ്റ്റ് ഹൗസ് റോഡിനു സമീപം ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ്‌ കേഴയാടിനെ ചത്ത നിലയിൽ കണ്ടത്. ഒന്നര വയസ് പ്രായമുള്ള കേഴയാടിനെ ഏതോ വാഹനം ഇടിച്ചിട്ട് കടന്നു കളഞ്ഞത്. തുടർന്ന് നാട്ടുകാർ മുറിഞ്ഞ പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി മേൽ നടപടികൾ സ്വീകരിച്ചു.