പോളിയോ ദിനം: ജില്ലാതല ഉദ്ഘാടനം
Monday 13 October 2025 12:20 AM IST
തൃശൂർ: പൾസ് പോളിയോ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളാനിക്കര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് നിർവഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി അദ്ധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി.ശ്രീദേവി മുഖ്യപ്രഭാഷണവും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജീവ് കുമാർ സന്ദേശവും നൽകി. ജില്ലയിൽ അഞ്ചു വയസിനു താഴെയുള്ള 1,87,612 കുട്ടികൾക്കാണ് 1648 ബൂത്തുകളിലായി പോളിയോ തുള്ളിമരുന്ന് നൽകുന്നത്. ജില്ല ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എ.ഷീജ, അസി. കളക്ടർ സ്വാതി മോഹൻ റാത്തോഡ്, അസി. ഡയറക്ടർ ഡോ. അജൻ, പി.രാകേഷ്, ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ. ശ്രീജിത്ത് എച്ച്.ദാസ് തുടങ്ങിയവ പങ്കെടുത്തു.