മെഡിക്കൽ ബെഡ് വിതരണം
Monday 13 October 2025 12:21 AM IST
തൃശൂർ: മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച്, ട്രിച്ചൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ. മെന്റൽ ഹെൽത്ത് സെന്ററുമായി സഹകരിച്ച് വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി മെന്റൽ ഹെൽത്ത് വർക്ക്‌ഷോപ്പ്, 'ബെഡ്‌സ് ഒഫ് ഹോപ്പ്' പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ബെഡുകളുടെ വിതരണം എന്നിവ നടന്നു. ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) ഡോ. ടി.പി.ശ്രീദേവി ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി ജെയിംസ് വളപ്പില മുഖ്യാതിഥിയായി. ഡോ. രമേഷ് ചന്ദ്രൻ, അഡ്വ. സി.ജെ.റോണി, വിമൽ വിജയ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.