ധർമ സന്ദേശ യാത്ര ഇന്ന് തൃശൂരിൽ
Monday 13 October 2025 12:22 AM IST
തൃശൂർ: കേരള മാർഗദർശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ധർമ സന്ദേശ യാത്ര ഇന്ന് തൃശൂരിൽ. സ്വാമി സത്സ്വരൂപാനന്ദ, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, തെക്കേമഠം മൂപ്പിൽ സ്വാമിയാർ, മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം, സ്വാമി ഭൂമാനന്ദ തീർത്ഥ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ എട്ടിന് വാണിയംപാറയിൽ യാത്രയ്ക്കു സ്വീകരണം നൽകും. വൈകീട്ട് നാലിന് വടക്കുന്നാഥൻ ക്ഷേത്ര മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ സനാതന ധർമ്മ സമ്മേളനം നടക്കും. സ്വാമി ഭൂമാനന്ദ തീർത്ഥ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹൻ കൂന്നുമ്മൽ അദ്ധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ സ്വാമി നന്ദാത്മജാനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി തത്ത്വരൂപാനന്ദ, സ്വാമി പ്രണവാനന്ദ, സ്വാമി ശുദ്ധവിഗ്രഹ സ്വരൂപ തീർത്ഥ എന്നിവർ പങ്കെടുത്തു.