ചരമവാർഷികം ആചരിച്ചു

Monday 13 October 2025 12:24 AM IST

ചാലക്കുടി: രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിലെ മികച്ച സംഘാടകനും റിട്ട. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് സൂപ്രണ്ടുമായിരുന്ന പി.അശോകന്റെ 18ാം ചരമവാർഷികം ആചരിച്ചു. വ്യാപാരഭവനിൽ നടന്ന അനുസ്മരണയോഗം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.അശോകൻ മെമ്മോറിയൽ മെറിട്ടോറിയസ് അവാർഡ് മുൻ എം.എൽ.എ എ.കെ.ചന്ദ്രന് സമ്മാനിച്ചു. ജനറൽ കൺവീനർ എൻ.കുമാരൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ബി.സുനിൽകുമാർ, ചീഫ് കോർഡിനേറ്റർ അഡ്വ. ആന്റോ ചെറിയാൻ, അഡ്വ. പി.ഐ.മാത്യു, പി.സുന്ദർദാസ് എന്നിവർ പ്രസംഗിച്ചു.