കേന്ദ്രമന്ത്രി സുരേഷ് ഗോപി മൃദംഗശൈലേശ്വരീ ക്ഷേത്രത്തിൽ ദർശനം നടത്തി
Monday 13 October 2025 12:19 AM IST
ഇരിട്ടി: കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഭാര്യ രാധിക എന്നിവർ മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രത്തിൽ ദർശനം നടത്തി.
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപിയെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എ.കെ. മനോഹരനും ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് അലങ്കാര പൂജ, നെയ്യ് വിളക്ക്, പായസം, തുളസിമാല തുടങ്ങിയ വഴിപാടുകൾ സമർപ്പിച്ചശേഷം ദീപാരാധനയും തൊഴുതശേഷമാണ് അദ്ദേഹം മടങ്ങിയത്. ഏകദേശം ഒരു മണിക്കൂറിലധികം നേരം മന്ത്രി ക്ഷേത്രത്തിൽ ചെലവഴിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.