എം.ബി.ബി.എസിന് 9075 സീറ്റുകൾ കൂടി

Monday 13 October 2025 1:20 AM IST

ന്യൂഡൽഹി: രാജ്യത്തെ 812 മെഡിക്കൽ കോളേജുകളിലായി 9075 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനുവദിച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ നീറ്റ് യു.ജി സീറ്റ് ഘടന പരിഷ്‌കരിച്ചു. 2025 -26 വർഷത്തെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം ഇതോടെ 1,26,600 ആയി. പുതുക്കിയ സീറ്റ് ഘടന nmc.org.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. നീറ്റ് യു.ജി പ്രവേശനത്തിന് ചോയ്‌സ് നൽകാൻ ഇന്ന് കൂടി സമയമുണ്ട്. പുതുക്കിയ സീറ്റ് ഘടനയിൽ ജിപ്‌മെറിലെയും എയിംസിലെയും മെഡിക്കൽ സീറ്റുകൾ ഉൾപ്പെടുന്നില്ല.

അതേസമയം കേസുകൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ വിവിധ മെഡിക്കൽ കോളേജുകളിലെ 456 സീറ്റുകൾ നീക്കി.