സമസ്‌ത ദേശീയ സമ്മേളനം ഡൽഹിയിൽ

Monday 13 October 2025 12:51 AM IST

ന്യൂഡൽഹി: സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം 2025 നവംബർ 23,24 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. യോഗം സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ.മുഹമ്മദ് ഷീസ് അബ്ദുൽ വാഹിദ് , ഡോ. കേ.ടീ.ജാബിർ ഹുദവി, എം. കെ. റമീസ് അഹമ്മദ്, എം.ടി. മുഹമ്മദ് ജാസിർ, അഡ്വ. സി.ഷമീർ ഫായിസ്, എസ്. കെ. എസ്. എസ്. എഫ് ദേശീയ ജനറൽ സെക്രട്ടറി അസ്‌ലം ഫൈസി, വി. സിദ്ധീഖുൽ അക്ബർ ഫൈസി എന്നിവർ സംസാരിച്ചു. എംപിമാരായ അഡ്വ. ഹാരിസ് ബീരാൻ, നവാസ് ഖനി എന്നിവരടക്കം 101 പേരുടെ സ്വാഗത സംഘം രൂപീകരിച്ചു.