ലോഡ്ജിൽ മുറി നൽകാത്തതിന് ജീവനക്കാരനെ കയ്യേറ്റം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

Monday 13 October 2025 2:05 AM IST

പെരിന്തൽമണ്ണ: സ്വകാര്യ ലോഡ്ജിൽ മുറി നൽകാത്ത വൈരാഗ്യത്തിൽ ലോഡ്ജ് ജീവനക്കാരനെ കയ്യേറ്റം ചെയ്തതായി പരാതി. സംഭവത്തിൽ രണ്ടു പേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. കക്കൂത്ത് കിഴക്കേക്കര മുഹമ്മദ് ജംഷീർ (30), അങ്ങാടിപ്പുറം പുതുക്കുടി അബ്ദുറഹിമാൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ മറ്റൊരു പ്രതിയെ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ 10 ന് രാത്രി 11 ഓടെയായിരുന്നു. സംഭവം. പെരിന്തൽമണ്ണ ബൈപാസ് റോഡിലെ ലോഡ്ജ് ജീവനക്കാരനായ അസം സ്വദേശി അനറുൽ ഇസ്ലാമിന്റെ പരാതിയിലാണ് കേസെടുത്തത്. സിഐ സുമേഷ് സുധാകരൻ, എസ്‌ഐമാരായ ശ്രീനിവാസൻ, മുഹമ്മദ് ഷുഹൈബ്, പൊലീസ് ഉദ്യോഗസ്ഥരായ ജിതിൻ, കൃഷ്ണപ്രസാദ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.