ബാലുശേരിയിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു; ഏഴ് പേർ കസ്റ്റഡിയിൽ
Monday 13 October 2025 11:09 AM IST
കോഴിക്കോട്: ബാലുശേരിയിൽ അന്യസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. എകരൂലിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടകവീട്ടിൽ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ (25) ആണ് മരിച്ചത്.
യുവാവിനൊപ്പം താമസിക്കുന്ന ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെഞ്ചിനേറ്റ മുറിവാണ് മരണത്തിനിടയാക്കിയത്. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.