ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ 'ഷോലെ'യ്ക്ക് അൻപതാം വാർഷികാഘോഷം
ലണ്ടൻ: അൻപതാം വർഷത്തിലെത്തുന്ന രമേഷ് സിപ്പി സംവിധാനം ചെയ്ത 'ഷോലെ' എന്ന ചിത്രം ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. സാധാരണ കമേഴ്സ്യൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാത്ത ഫെസ്റ്റിവൽ ഇവിടെ അൻപതാം വാർഷികം ആഘോഷിക്കുന്ന ചിത്രത്തെ ആഘോഷിക്കുകയാണ്. രമേഷ് സിപ്പി ചിത്രീകരിച്ച ഫുൾ ചിത്രമാണ് ഇവിടെ പ്രദർശിപ്പിക്കുന്നത് എന്നതാണ് ഈ പുനഃസ്ഥാപിച്ച പുതിയ കോപ്പിയുടെ പ്രത്യേകത.
അമിതാഭ് ബച്ചൻ, ധർമേന്ദ്ര, അംജത്ഖാൻ, ഹേമമാലിനി, സഞ്ജീവ്കുമാർ തുടങ്ങിയവർ അഭിനയിച്ച് സലിം ജാവേദ് തിരക്കഥയെഴുതിയ ചിത്രമാണ് ഷോലെ. ബ്രിട്ടനിലെ ഏറ്റവും വലിയ ഐമാക്സ് സിനിമയുള്ള ലണ്ടനിലെ വാട്ടർലൂവിലെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഐമാക്സിലാണ് ഫെസ്റ്റിവൽ സമാപന ദിവസം ഒക്ടോബർ 19ന് പ്രദർശനം നടക്കുന്നത്. 500 സീറ്റുകൾ ഉള്ള തിയേറ്ററിലെ എല്ലാ സീറ്റും ആദ്യമേ തന്നെ വിറ്റു തീർന്നു. ഫെസ്റ്റിവലിലെ മറ്റ് ചിത്രങ്ങൾ കാണാൻ 020 7928 3232 എന്ന നമ്പറിൽ വിളിക്കാം.