പരീക്ഷയില്ലാതെ ചെറു പ്രായത്തിൽ സർക്കാർ ജോലി നേടാം; 898 ഒഴിവുകൾ, പത്താംക്ലാസ് പാസായവർക്ക് അവസരം

Monday 13 October 2025 11:49 AM IST

പരീക്ഷയില്ലാതെ നോർത്ത് വെസ്‌​റ്റേൺ റെയിൽവേയിൽ (എൻഡബ്ല്യൂആർ) ജോലി നേടാൻ ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം. 898 അപ്രന്റീസ് ഒഴിവുകളാണുളളത്. ഐടിഐ പാസായവർക്കാണ് അവസരം. നവംബർ രണ്ടുവരെ അപേക്ഷിക്കാൻ കഴിയും. എൻഡബ്ല്യൂആറിന്റെ ഔദ്യോഗിക വെബ്‌സൈ​റ്റിൽ nwr.indianrailways.gov.in പ്രവേശിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്. 24 വയസിന് താഴെയുളളവരാണ് അപേക്ഷിക്കേണ്ടത്. എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവുകളുണ്ട്.

വിദ്യാഭ്യാസ യോഗ്യത ഉദ്യോഗാർത്ഥികൾ പത്താം ക്ലാസിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയിരിക്കണം. കൂടാതെ ബന്ധപ്പെട്ട മേഖലയിലുളള യോഗ്യതാ സർട്ടിഫിക്ക​റ്റും (നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗും ദി സ്‌​റ്റേ​റ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗും അംഗീകരിച്ച സർട്ടിഫിക്ക​റ്റ്). എസ് സി, എസ് ടി, പിഡബ്ല്യുബിഡി, സ്ത്രീകൾ എന്നിവരൊഴികെയുളളവർ 100 രൂപ അപേക്ഷാ ഫീസായി നൽകേണ്ടതാണ്. ഉദ്യോഗാർത്ഥികളുടെ പത്താം ക്ലാസിലെ മാർക്കനുസരിച്ചും ഇൻഡസ്ട്രിയൽ പരിശീലനത്തിനനുസരിച്ചായിരിക്കും തിരഞ്ഞെടുത്തവരുടെ പട്ടിക പ്രസിദ്ധീകരിക്കുക. തുടർന്ന് മെഡിക്കൽ പരിശോധന, സമർപ്പിച്ച രേഖകളുടെ പരിശോധന എന്നിവ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

അപേക്ഷിക്കേണ്ട വിധം 1. ഔദ്യോഗിക വെബ്‌സൈ​റ്റിൽ പ്രവേശിക്കുക. 2. ഹോം പേജിലെത്തിയതിനുശേഷം ആപ്ലിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 3. ആവശ്യമായി രേഖകൾ അപ്‌ലോഡ് ചെയ്യുക. 4. അപേക്ഷാ ഫീസ് അടയ്ക്കുക. 5.ഭാവിയിലേക്കുളള ആവശ്യത്തിനായി ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.