സ്വപ്ന വിജയത്തിലേക്ക് ഇനി 45 കോടികൂടി മാത്രം

Tuesday 14 October 2025 6:02 AM IST

കാന്താര 1 സക്സ്സ് ട്രെയിലറും ലക്ഷകണക്കിന് കാഴ്ചക്കാർ

ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കാന്താര ചാപ്ചർ 1’ റിലീസായി വെറും പതിനൊന്നു ദിവസം പിന്നിടുമ്പോൾ ബഡ്ജറ്റിന്റെ നാലിരട്ടി കളക്ഷൻ . ആഗോളതലത്തിൽ 655 കോടി കടന്ന ചിത്രത്തിന്റെ സക്സ്സ് ട്രെയിലർ അണിയറപ്രവർത്തകർ പുറത്തിറക്കി. ഒരു മിനിറ്റ് 17 സെക്കന്റ് ദൈർഘ്യമുള്ള സക്സസ് ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ലോകവ്യാപകമായി 700 കോടി രൂപയുടെ ഗ്രോസ് ലക്ഷ്യമാക്കി മുന്നേറുകയാണ്കാന്താര ചാപ്ചർ 1’ .നാലാം നൂറ്റാണ്ടിലെ കദമ്പ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് കാന്താര ചാപ്ടർ 1ന്റെ കഥ നടക്കുന്നത്.

ഋഷഭ് ഷെട്ടി ‘ബെർമേ’ എന്ന കഥാപാത്രമായി എത്തുമ്പോൾ, രുക്മിണി വസന്ത് ‘കനകവതി’യായി, ഗുല്ഷൻ ദേവയ്യ ‘കുളശേഖര’യായി തിളങ്ങുന്നു. മലയാളത്തിൽ നിന്ന് ജയറാമും വളരെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ശക്തമായ സഹനടന്മാരുടെ സംഘവും കരുത്തേകുന്നു.ക്യാമറയ്‌ക്ക് പിന്നിൽ വിസ്മയങ്ങൾ സൃഷ്ടിച്ചത് അരവിന്ദ് എസ് കശ്യപ് ആണ്.

സംഗീതം ഒരുക്കിയ ബി. അജനീഷ് ലോക്നാഥ് ഏറെ അഭിനന്ദനം അർഹിക്കുന്നു. അനിരുദ്ധ മഹേഷും ഷാനിൽ ഗൗതയും സഹരചനാ പങ്കാളികളായി പ്രവർത്തിച്ചു. ഹോംബലെ ഫിലിംസ് ബാനറിൽ വിജയ് കിരഗന്ദൂർ ആണ് നിർമ്മാണം. കാന്താര ചാപ്ചർ 2 സൂചന നൽകിയാണ് ചാപ്ടർ 1 അവസാനിക്കുന്നത്. പൃഥ്വിരാജ് പ്രൊ‌ഡക്ഷൻസ് ആണ് കേരളത്തിൽ വിതരണം.