ഡീസൽ സംസാരിക്കുന്നത് ഇന്ധന മാഫിയയുടെ കഥ

Tuesday 14 October 2025 6:04 AM IST

പെട്രോളും ഡീസലും ഇല്ലാതെ വന്നാൽ 24 മണിക്കൂറിനുള്ളിൽ ലോകം നിശ്ചലമാകുമെന്നും ഇതുവരെ ആരും കടന്നുചെല്ലാത്ത ഡീസൽ മാഫിയയുടെ കഥ അവതരിപ്പിക്കുകയാണെന്ന് നായകൻ ഹരീഷ് കല്യാണും സംവിധായകൻ ഷൺമുഖം മുത്തുസാമിയും. കംപ്ലീറ്റ് ആക്ഷൻ എന്‍‌റർടെയ്നറായി എത്തുന്ന 'ഡീസൽ' ഒക്ടോബർ 17ന് തിയേറ്ററിൽ എത്തും.

ആക്ഷൻ, ഡാൻസ്, റൊമാൻസ്, ഇമോഷൻസ് എല്ലാം ഉൾപ്പെടുന്ന കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്നറാണ് ഡീസൽ' എന്ന് ഹരീഷ് കല്യാൺ പത്രസമ്മേളനത്തിൽ പറഞ്ഞു. കടയിൽ നിന്നൊക്കെ സാധനം വാങ്ങുന്നതുപോലെ പെട്രോളും ഡീസലും കിട്ടുന്നൊരിടം. അത്തരത്തിലൊരു ത്രെഡിൽ നിന്നാണ് സിനിമ ഒരുക്കിയതെന്ന് ഷൺമുഖം മുത്തുസാമി പറഞ്ഞു.

നായികമാരായ അതുല്യ രവി, അനന്യ എന്നിവരും സന്നിഹിതരായി.

വിനയ് റായ്, സായ് കുമാർ, കരുണാസ്, ബോസ് വെങ്കട്ട്, രമേഷ് തിലക്, കാളി വെങ്കട്ട്, വിവേക് ​​പ്രസന്ന, സച്ചിൻ ഖേദേക്കർ, സക്കീർ ഹുസൈൻ, തങ്കദുരൈ, മാരൻ, കെപിവൈ ധീന, അപൂർവ സിംഗ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം എം.എസ്. പ്രഭു, റിച്ചാർഡ് എം. നാഥൻ, സംഗീതം: ദിബു നൈനാൻ തോമസ്, കലാസംവിധാനം: റെംബോൺ, എഡിറ്റിംഗ്: സാൻ ലോകേഷ്,

തേർഡ് ഐ എന്റർടെയ്ൻമെന്റ്സും എസ് പി സിനിമാസുമായി സഹകരിച്ച് ദേവരാജുലു മാർക്കണ്ഡേയനാണ് നിർമ്മാണം. ഇ ഫോർ എന്റർടെയ്ൻമെന്റാണ് കേരളത്തിൽ വിതരണം. പി.ആർ.ഒ: ആതിര ദിൽജിത്ത്.