പാചകവാതക സുരക്ഷാ ക്ലാസ്സ്
Monday 13 October 2025 8:17 PM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ, കിഴക്കുംകര ശാന്തി കലാമന്ദിരം വായനശാല ആൻഡ് ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ അടിയന്തിര ജീവൻ രക്ഷാ പരിശീലനവും പാചക വാതക സുരക്ഷ ബോധവൽകരണ ക്ലാസും കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയം പരിസരത്ത് അജാനൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം കെ.വി.ലക്ഷ്മി സംസാരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് എം.വി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.വി.മനോഹരൻ ബോധവത്ക്കരണ ക്ലാസും പരിശീലനവും നൽകി. കാഞ്ഞങ്ങാട് ഫയർ ആൻഡ് റസ്‌ക്യൂ അസി. സ്റ്റേഷൻ ഓഫീസർ കെ.ടി.ചന്ദ്രൻ, ഓഫീസർ അതുൽ എന്നിവർ നേതൃത്വം നൽകി.പരിപാടിയിൽ നിരവധിയാളുകൾ സംബന്ധിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ.വിശ്വനാഥൻ സ്വാഗതവും വി.നാരായണൻ നന്ദിയും പറഞ്ഞു.