പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപക സെമിനാർ
Monday 13 October 2025 8:19 PM IST
കാഞ്ഞങ്ങാട്: ജില്ലയിലെ ഹയർസെക്കന്ററി പൊളിറ്റിക്കൽ സയൻസ് അധ്യാപക അസോസിയേഷന്റെ നേതൃത്വത്തിൽ പുതിയകോട്ട ഫോർട്ട് വിഹാർ ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റ് തലവൻ ഡോ.സി എ.ജോസുകുട്ടി ഉദ്ഘാടനം ചെയ്തു.കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിലെ രാഷ്ട്രതന്ത്ര വിഭാഗം അദ്ധ്യാപകൻ ഡോ.വി.ആർ അനീഷ് അവതരണം നടത്തി. സെമിനാറിൽ ജില്ലയിലെ ഹയർ സെക്കൻഡറി സ്‌കൂളിലെ അറുപതോളം പൊളിറ്റിക്കൽ സയൻസ് അധ്യാപകരും വിവിധ സ്‌കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും പങ്കാളികളായി. പ്രസിഡന്റ് എൻ.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ. വിനോദ് കുമാർ, അബ്ദുൾ ലത്തീഫ് , ആർ.സന്ദീപ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.രാകേഷ് സ്വാഗതവും ടി.കെ. വസന്തകുമാരി നന്ദിയും പറഞ്ഞു.