പാലം നിർമ്മാണം പുനരാരംഭിച്ചു

Monday 13 October 2025 8:25 PM IST

പാനൂർ: പാനൂർ നഗരസഭയെയും കോഴിക്കോട് ജില്ലയിലെ എടച്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മയ്യഴി പുഴക്ക് കുറുകെയുള്ള കിടഞ്ഞിതുരുത്തിമുക്ക് പാലത്തിന്റെ നിർമ്മാണം പുനരാരംഭിച്ചു. എം.എൽ.എ മാരായ കെ.പി. മോഹനനും ഇ.കെ.വിജയനും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. എം.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.പാനൂർ നഗരസഭ ചെയർമാൻ കെ.പി.ഹാഷിം, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻ , കൗൺസിലർമാരായ ആവോലം ബഷീർ, എം.പി.ശ്രീജ, കെ.കെ.മിനി എന്നിവരും രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.സജീവൻ ,ടി.എച്ച്.നാരായണൻ,ടി. മഹറൂഫ്,പി.കെ.രാജൻ, പി.പ്രഭാകരൻ ,ജയചന്ദ്രൻ കരിയാട് സംസാരിച്ചു. കരാറേറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടേയും നിർവ്വഹണ ഏജൻസിയായ കെ.ആർ.എഫ്.ബി പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു .