'മാന്നാർ ശ്രീമഹാദേവ ഗാനസഭാ ശ്രീ' പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സ

Tuesday 14 October 2025 12:21 AM IST

മാന്നാർ: ശ്രീമഹാദേവ ഗാനസഭയുടെ പ്രഥമ 'മാന്നാർ ശ്രീമഹാദേവ ഗാനസഭാ ശ്രീ പുരസ്കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു. മാന്നാർ വ്യാപാരി ഭവനിൽ നടന്ന പുരസ്ക്കാര സമർപ്പണ സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാന്നാർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ബാലസുന്ദരപണിക്കർ അദ്ധ്യക്ഷത വഹിച്ചു. 25001 രൂപയും ഫലകവും അടങ്ങിയ പുരസ്കാര സമർപ്പണം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരിയും സിനിമാ, സീരിയൽ താരം അമ്പിളിദേവിയും ചേർന്ന് നിർവഹിച്ചു. മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ രക്ഷാധികാരി മാന്നാർ അബ്ദുൽ ലത്തീഫ്, രാധേഷ് കണ്ണന്നൂർ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജിത് ശ്രീരംഗം, അജിത് പഴവൂർ എന്നിവർ സംസാരിച്ചു. ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡിൽ ഇടം പിടിച്ച കുട്ടികൾക്ക് ഉപഹാര സമർപ്പണവും നടന്നു. കെ.ആർ.അനിൽ കുമാർ സ്വാഗതവും മുരുകൻ മാവേലിക്കര നന്ദിയും പറഞ്ഞു.