ഒറ്റക്കെട്ടായി ഇന്ത്യഅഫ്ഗാൻ, പാകിസ്ഥാന്റെ ചീട്ടുകീറി

Tuesday 14 October 2025 1:43 AM IST

അടങ്ങാത്ത പകയിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പരസ്പരം പോര് മുറുക്കുകയാണ്. തീവ്രവാദ സംഘടനയായ തെഹ്രീക് ഇതാലിബാൻ പാകിസ്ഥാന് അഫ്ഗാൻ താലിബാൻ അഭയം നൽകുന്നതായി പാകിസ്ഥാൻ പലപ്പോഴും ആരോപിക്കുന്നു. അമേരിക്ക ആസ്ഥാനമായുള്ള ഗവേഷണ ഗ്രൂപ്പിന്റെ റിപ്പോർട്ട് പ്രകാരം 2024ൽ മാത്രം പാകിസ്ഥാൻ സേനയ്ക്കെതിരെ ടി.ടി.പി 600ലധികം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.