യു.ജി.സി നെറ്റ് ഡിസംബർ 31 മുതൽ
Tuesday 14 October 2025 12:00 AM IST
ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷ ഡിസംബർ 31 മുതൽ 2026 ജനുവരി 7 വരെ നടക്കും. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി) ആയിരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, അസി. പ്രൊഫസർ യോഗ്യത, പി.എച്ച്.ഡി പ്രവേശനം എന്നിവയ്ക്കായി 85 വിഷയങ്ങളിലാണ് പരീക്ഷ. പരീക്ഷാകേന്ദ്രം സംബന്ധിച്ച അറിയിപ്പ് പരീക്ഷാ തീയതിയുടെ 10 ദിവസം മുമ്പ് ugcnet.nta.nic.inൽ പ്രസിദ്ധീകരിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 7 ആണ്. നവംബർ 10 മുതൽ 12 വരെ തിരുത്തലുകൾ വരുത്താം.