നിയമവിരുദ്ധ ഹോൺ: 21 വാഹനങ്ങൾ പിടിയിൽ
Tuesday 14 October 2025 1:50 AM IST
ആലപ്പുഴ: അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകളുമായി സഞ്ചരിച്ച 21 ഹെവി വാഹനങ്ങൾ പിടികൂടി. ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. മോട്ടാർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ജയചന്ദ്രൻ, രാംജി കെ. കരൻ എന്നിവരുടെ നേതൃത്വത്തിൽ അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ ബിജോയ്, ജോബിൻ, ചന്ദ്രലാൽ, സിജു, ശ്രീരാം എന്നിവരാണ് പരിശോധന നടത്തിയത്.