കണിയാപുരം ഉപജില്ല ശാസ്ത്രമേള

Tuesday 14 October 2025 1:59 AM IST

ചിറയിൻകീഴ്: കണിയാപുരം വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ-ഐടി മേള വെയിലൂർ ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു.മേള വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം എം.ജലീൽ അദ്ധ്യക്ഷത വഹിച്ചു.മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ് അജിത് കുമാർ, മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കോട്ടറക്കരി മുരളി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ലൈല, ഗ്രാമപഞ്ചായത്തംഗം ലതിക മണി രാജ്,കണിയാപുരം എ.ഇ.ഒ ആർ.എസ് ഹരികൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് വാലികോണം സുരേഷ്, എസ്.എം.സി ചെയർമാൻ സൈജു കുമാർ,ഹെഡ്മിസ്ട്രസ് എ.എസ് അനിത ബായി, റിസപ്ഷൻ കമ്മിറ്റി കൺവീനർ ശുഹൈബ്. കെ എന്നിവർ പങ്കെടുത്തു.