നിരോധിത പുകയില ഉത്പന്നവുമായി അന്യ സംസ്ഥാന യുവതി പിടിയിൽ
Tuesday 14 October 2025 2:21 AM IST
കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നവുമായി ഉത്തർപ്രദേശ് സ്വദേശിനി അറസ്റ്റിൽ. ഇപ്പോൾ മാങ്കാവ് കളത്തിൽ പറമ്പിൽ താമസിക്കുന്ന റീന നിവാസിൽ റീന (45)നെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കസബ സ്റ്റേഷൻ പരിധിയിലെ വലിയ മാങ്കാവിലുള്ള പലചരക്ക് കടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും വിൽക്കുന്നുണ്ടെന്ന് പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസബ പൊലീസ് കടയിലും ഗോഡൌണിലും റെയ്ഡ് നടത്തി വിൽപ്പനയ്ക്കായി സൂക്ഷിച്ച 1660 ഓളം പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ കണ്ടെടുക്കുകയായിരുന്നു. യുവതിയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചുകൊടുക്കുന്നവരുടെ വിവരങ്ങൾ കസബ പൊലീസിന് ലഭിക്കുകയും അവരെ നിരീക്ഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.