ശബരിമല സംരക്ഷണ നാമജപ യാത്ര
Tuesday 14 October 2025 2:34 AM IST
കിളിമാനൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതി മഹാദേവേശ്വരം ശാഖയുടെ ആഭിമുഖ്യത്തിൽ കിളിമാനൂരിൽ ശബരിമല സംരക്ഷണ നാമജപ യാത്ര സംഘടിപ്പിച്ചു. കിളിമാനൂർ ശ്രീ മഹാദേവേശ്വരം ക്ഷേത്രത്തിൽ നിന്നാരംഭിച്ച നാമജപയാത്ര കിളിമാനൂർ ടൗൺ ചുറ്റി ക്ഷേത്രത്തിൽ സമാപിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ, മഹാദേവേശ്വരം ശാഖാ രക്ഷാധികാരി കൈലാസം സുരേഷ്, മാതൃസമിതി ജില്ലാ സെക്രട്ടറി വിദ്യ, ജില്ലാ രക്ഷാധികാരി സരസ്വതി അന്തർജ്ജനം, സമിതി ജില്ലാ ദേവസ്വം സെക്രട്ടറി ഗോപാലകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.