മയ്യഴി ബസലിക്കയിൽ തിരുനാൾ ജാഗര നഗരപ്രദക്ഷിണം

Monday 13 October 2025 10:08 PM IST

മാഹി: മയ്യഴി വിശുദ്ധ ത്രേസ്യ ബസലിക്കയിൽ തിരുനാൾ ജാഗരദിനമായ ഇന്നലെ വൈകിട്ട് കോഴിക്കോട് അതിരൂപത വികാരി ജനറൽ ജെൻസൺ പുത്തൻ വീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ സാഘോഷമായ ദിവ്യബലി,നൊവേന നഗരപ്രദക്ഷിണം എന്നിവ നടന്നു.

പെരുന്നാൾ ആഘോഷങ്ങളുടെ ഒമ്പതാം ദിനമായിരുന്ന ഇന്നലെ ഫാദർ ജോൺസൻ അവരെവിന്റെ മുഖ്യകാർമിത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു. പ്രധാന ആലോഷ ദനമായ ഇന്ന് പത്തുമണിക്ക്‌ കോഴിക്കോട് അതിരൂപതാ മെത്രാപൊലീത്ത ഡോക്ടർ വർഗീസ് ചക്കാലക്കൽ പിതാവിന് റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ സ്വീകരണം നൽകും. തുടർന്ന് 10.30ന് പിതാവിന്റെ മുഖൃകാർമീകത്വത്തിൽ ആഘോഷമായ ദിവൃബലി, പ്രദക്ഷിണം. പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയുണ്ടാകും. സന്ധ്യക്ക് ശേഷം ആയിരങ്ങൾ അണിചേരുന്ന രഥഘോഷയാത്രക്ക് വഴി നീളെ ജാതിമത ഭേദമെന്യേ വരവേൽപ്പ് നൽകും.

നാളെ പുലർച്ചെ ഒരു മണി മുതൽ സെമിത്തേരി റോഡ് ജംഗ്ഷനിൽ നിന്നും ശയനപ്രദക്ഷിണം ആരംഭിക്കും. ഇതിൽ പങ്കെടുക്കാൻ വിദൂരങ്ങളിൽ നിന്നടക്കം ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. നാളെ വൈകിട്ട് അഞ്ചിന് മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ മത സൗഹാർദ്ദസ്‌നേഹ സംഗമം നടക്കും.