കേരളോത്സവം സമാപിച്ചു.

Tuesday 14 October 2025 2:07 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം എച്ച്. സലാം എം .എൽ. എ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമ്മാനദാനവും അദ്ദേഹം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വികസന സമിതി അദ്ധ്യക്ഷൻ പ്രജിത് കാരിക്കൽ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ ലേഖാമോൾ സനിൽ, അനിത സതീഷ്,സുനിത പ്രദീപ് , റസിയ ബീവി , എ .സീന ,ആശാസുരാജ് , പഞ്ചായത്ത് അസി. സെക്രട്ടറി നഹാസ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.