എ.ഡി.എസ് ആഘോഷം

Tuesday 14 October 2025 2:07 AM IST

മുഹമ്മ: പഞ്ചായത്തു ഭരണ സമിതികളുടെ കാലാവധി കഴിയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കുടുംബശ്രീകളുടെ വാർഡുതല വാർഷിക ആഘോഷ തിരക്കിലാണ് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്.പതിനാറാം വാർഡിലെ എ.ഡി.എസ് വാർഷികാഘോഷ പരിപാടികൾ ഡോ. സാബു സുഗതൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റും വാർഡ് അംഗവുമായ അഡ്വ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ്.പ്രസിഡന്റ് ലജിതാ തിലകൻ സ്വാഗതവും സെക്രട്ടറി മിനി സന്തോഷ് നന്ദിയും പറഞ്ഞു.വിവിധ മേഖലകളിൽ മികവു തെളിയിച്ച ഗ്രാമവാസികളെ കെ.കെ. കുമാരൻ പാലിയ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ ആദരിച്ചു.