സീതാറാം മിൽ: നവീകരണ ഉദ്ഘാടനം

Tuesday 14 October 2025 12:11 AM IST

തൃശൂർ: സീതാറാം ടെക്‌സ്റ്റെെൽസ് ലിമിറ്റഡ് രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കമ്പനി വക ഭൂമി കൈവശക്കാർക്ക് തീറാധാര കൈമാറ്റവും മന്ത്രി പി.രാജീവ് നിർവഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, ബോർഡ് ഒഫ് പബ്ലിക് സെക്ടർ ട്രാൻസ്‌ഫോർമേഷൻ ചെയർപേഴ്‌സൺ അജിത് കുമാർ എന്നിവർ മുഖ്യാതിഥികളായി. സീതാറാം ടെക്സ്റ്റയിൽസ് ലിമിറ്റഡ് എം.ഡി ഡോ. കെ.എസ്.കൃപകുമാർ സ്വാഗതവും യൂണിറ്റ് ഇൻചാർജ് എസ്.വിജയകുമാർ നന്ദിയും പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ എ.കെ.സുരേഷ്, പി.ഹരിദാസ്, ടി.വി.ചന്ദ്രമോഹൻ, എം.രാധാകൃഷ്ണൻ, എ.ആർ.കുമാരൻ, കേരള ബാങ്ക് വൈസ് ചെയർപേഴ്‌സൺ എം.കെ.കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.