'മോഷ്ടാക്കളെ സംരക്ഷിക്കുന്നു'
Tuesday 14 October 2025 12:17 AM IST
തൃശൂർ: വിശ്വാസികൾ ശബരിമലയിൽ സമർപ്പിച്ച സ്വർണ ഉരുപ്പടികൾ മോഷ്ടിച്ച യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്ന് സി.എം.പി നേതാവ് പി.ആർ.എൻ.നമ്പീശൻ പറഞ്ഞു. സി.എം.പി ഒല്ലൂർ ഏരിയ സമ്മേളനം നെടുപുഴയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജു ചിറയത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി വികാസ് ചക്രപാണി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി.വാസു, ജോസ് മറോക്കി, സുധേഷ്‌കുമാർ, മനോജ്, തൃശൂർ ഏരിയ സെക്രട്ടറി ശശി നെട്ടിശേരി, വേണുജി എന്നിവർ പ്രസംഗിച്ചു. ബിജു ചിറയത്തിന്നെ ഏരിയ സെക്രട്ടറിയായി സമ്മേളനം തെരെഞ്ഞെടുത്തു. ആനി ജോസ്, വേണുജി എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.