ശബരിമല വിശ്വാസ സംരക്ഷണ ജാഥ
Tuesday 14 October 2025 12:20 AM IST
തൃശൂർ: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ക്യാപ്റ്റനും ടി.എൻ.പ്രതാപൻ വൈസ് ക്യാപ്റ്റനുമായ വിശ്വാസ സംരക്ഷണ യാത്ര നാളെ ജില്ലയിൽ പര്യടനം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. രാവിലെ 10ന് ചേലക്കരയിൽ സ്വീകരണം. തുടർന്ന് ചേരുന്ന സമ്മേളനം എ.ഐ.സി.സി സെക്രട്ടറി പി.വി.മോഹൻ ഉദ്ഘാടനം ചെയ്യും. 3.30ന് ഗുരുവായൂരിലെത്തുന്ന ജാഥയ്ക്കു ക്ഷേത്രം പടിഞ്ഞാറെ നടയിൽ നൽകുന്ന സ്വീകരണ സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് തൃശൂർ കോർപറേഷന് മുമ്പിൽ നൽകുന്ന സ്വീകരണസമ്മേളനം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽ കുമാർ ഉദ്ഘാടനം ചെയ്യും.