'ഒപ്പം' കലാസാഹിത്യ കൂട്ടായ്മയ്ക്ക് തുടക്കം
Tuesday 14 October 2025 12:21 AM IST
തൃശൂർ: എക്‌സൈസിൽ കലാസാഹിത്യ ഹൃദയമുള്ളവർ ഒന്നിക്കുന്നു. 'ഒപ്പം' എന്ന പേരിലാണ് പുതിയ കൂട്ടായ്മയ്ക്ക് രൂപം നൽകിയിരിക്കുന്നത്. മുൻ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറും സാഹിത്യകാരനുമായ റാഫേൽ തൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനായ കാസർകോഡ് വിമുക്തി അസി. എക്‌സൈസ് കമ്മീഷണർ അൻവർ സാദത്ത് അദ്ധ്യക്ഷനായി. കുഞ്ഞുമോൻ ആമുഖപ്രഭാഷണം നടത്തി. കെ.വി.ബാബു, പി.വി.ജയപ്രകാശ്, ഒ.പി.സുരേഷ് കുമാർ, എ.പി.പ്രവീൺകുമാർ, ജിതിൻ ഗയ, പ്രഹ്ലാദൻ, എ.ബി.പ്രസാദ്, ടോണി എന്നിവർ പ്രസംഗിച്ചു. സംസ്ഥാന തലത്തിൽ കലാ സാഹിത്യ, ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കാനാണ് 'ഒപ്പം' ഉദ്ദേശിക്കുന്നത്. നവംബറിൽ രണ്ടാം കൂട്ടായ്മ ആലപ്പുഴയിൽ നടക്കും.