ഓസ്‌ട്രേലിയൻ പാർലമെന്റിൽ ഇന്ന് സർവ്വമത സമ്മേളനം

Tuesday 14 October 2025 12:00 AM IST
ഓസ്‌ട്രേലിയൻ പാർലമെന്റിൽ ഇന്ന് നടക്കുന്ന സർവമത സമ്മേളനത്തിൽ പങ്കെടുക്കാൻ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ എത്തിയ പ്രതിനിധി സംഘത്തിന് മെൽബൺ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം

കൊച്ചി: ഇന്ന് ഓസ്‌ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിൽ നടക്കുന്ന സർവമത സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന് മെൽബണിൽ ഇന്ത്യൻ വംശജരുടെ ഊഷ്മളമായ സ്വീകരണം.

ഗുരുദേവന്റെ ഏകലോക ദർശനത്തെ അടിസ്ഥാനമാക്കി സന്യാസിമാരുടെ നേതൃത്വത്തിലാണ് 16 മതങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം. ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ദൈവദശകം പ്രാർത്ഥനയോടെയാണ് തുടക്കമാവുക. വിക്ടോറിയൻ പ്രീമിയർ ജസീന്ത അലനും ചടങ്ങുകളിൽ പങ്കെടുക്കും.പ്രതിനിധി സംഘത്തിന് മെൽബണിൽ ബുധനാഴ്ച നൽകുന്ന സ്വീകരണത്തിൽ വിവിധ മലയാളി സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

ഇന്നലെ മെൽബൺ വിമാനത്താവളത്തിലെത്തിയ സ്വാമി സച്ചിദാനന്ദ, ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, സ്വാമി വിശാലാനന്ദ, സ്വാമി അസംഗാനന്ദ, സ്വാമി വീരേശ്വരാനന്ദ, ഈഴവ മഹാജനസഭ പ്രസിഡന്റ് പി.എസ്. ബാബുറാം, കെ.എം.സജീവൻ, എസ്. അജയകുമാർ, മങ്ങാട് ബാലചന്ദ്രൻ എന്നിവരെ സ്വീകരിക്കാൻ ശ്രീനാരായണീയ സമൂഹത്തിനൊപ്പം വിവിധ മലയാളി സംഘടനാ പ്രതിനിധികളും എത്തിയിരുന്നു.ശശി തരൂർ എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ, ഗോകുലം ഗോപാലൻ, എ.വി. അനൂപ്, എം. സുരേഷ് കുമാർ, കെ. മുരളീധരൻ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും.

ആ​ഗോ​ള​ത​ല​ ​അം​ഗീ​കാ​രം ​:​ ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ മെ​ൽ​ബ​ൺ​:​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​ത​ത്വ​ദ​ർ​ശ​ന​ത്തി​ന് ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കു​ന്ന​തി​ന്റെ​ ​ഉ​ത്ത​മോ​ദാ​ഹ​ര​ണ​മാ​ണ് ​വി​ക്ടോ​റി​യ​ൻ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ന​ട​ക്കു​ന്ന​ ​ലോ​ക​മ​ത​ ​പാ​ർ​ല​മെ​ന്റെ​ന്ന് ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദപ​റ​ഞ്ഞു.​ ​ആ​ധു​നി​ക​ ​ലോ​ക​ത്തെ​ ​സ​ങ്കീ​ർ​ണ​മാ​യ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം​ ​ഒ​രു​ ​മ​റു​മ​രു​ന്നാ​യു​ള്ള​ത് ​ഗു​രു​ദ​ർ​ശ​ന​മാ​ണ്.​ ​ജാ​തി​കൊ​ണ്ടും​ ​മ​ത​ഭേ​ദം​ ​കൊ​ണ്ടും​ ​ദേ​ശ​ഭേ​ദം​ ​കൊ​ണ്ടും​ ​നി​ർ​മ്മി​ക്ക​പ്പെ​ട്ട​ ​സ​ങ്കു​ചി​ത​മാ​യ​ ​വേ​ലി​ക്കെ​ട്ടു​ക​ളെ​യെ​ല്ലാം​ ​ഇ​ല്ലാ​യ്മ​ ​ചെ​യ്ത് ​ലോ​ക​ത്തെ​ ​ഏ​ക​ത​യി​ലേ​ക്ക് ​ന​യി​ക്കാ​ൻ​ ​പ​ര്യാ​പ്ത​മാ​ണ് ​ഗു​രു​ദ​ർ​ശ​ന​മെ​ന്നും​ ​സ്വാ​മി​ ​പ​റ​ഞ്ഞു.​ ​വ​ത്തി​ക്കാ​ൻ​ ​ലോ​ക​മ​ത​ ​പാ​ർ​ല​മെ​ന്റ് ,​ ​ഇം​ഗ്ല​ണ്ട്,​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ന​ട​ന്ന​ ​സ​ർ​വ​മ​ത​ ​സ​മ്മേ​ള​ന​ശ​താ​ബ്ദി​ ​സ​മ്മേ​ള​നം,​ ​ഡ​ൽ​ഹി​ ​വി​ജ്ഞാ​ൻ​ ​ഭ​വ​നി​ൽ​ ​ന​ട​ന്ന​ ​ഗാ​ന്ധി​-​ഗു​രു​ദേ​വ​ ​സ​മാ​ഗ​മ​ശ​താ​ബ്ദി​ ​എ​ന്നി​വ​യ്ക്ക്ശേ​ഷം​ ​ന​ട​ക്കു​ന്ന​ ​ആ​സ്ട്രേ​ലി​യ​ൻ​ ​ലോ​ക​മ​ത​ ​പാ​ർ​ല​മെ​ന്റ് ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ന്റെ​ ​കീ​ർ​ത്തി​ ​വി​ശ്വ​മാ​കെ​ ​എ​ത്തി​ക്കു​ന്ന​തി​ലും​ ​പ്ര​ധാ​ന​ ​പ​ങ്ക് ​വ​ഹി​ക്കു​മെ​ന്നും​ ​സ്വാ​മി​ ​പ​റ​ഞ്ഞു.