കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ

Tuesday 14 October 2025 1:44 AM IST

കഴക്കൂട്ടം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കഴക്കൂട്ടം മണ്ഡലം സമ്മേളനം ദുബായ് പെർഫെക്ട് ഗ്രൂപ്പ് ചെയർമാൻ അഡ്വ.എം.എ.സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു.ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം.എ.കരീം ശ്രീകാര്യം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് കരമന ബയാർ സംഘടന സന്ദേശം നടത്തി.ആരോഗ്യ പരിപാലനവും,ആനുകാലിക പ്രസക്തിയും എന്ന വിഷയത്തിൽ കെ.ടി.സി.ടിയിലെ ഡോ.അസ്ഹറുദ്ദീൻ വിഷയാവതരണം നടത്തി.ജില്ലാ സെക്രട്ടറിമാരായ എം.എ.ജലീൽ,എ.ഷറഫുദ്ദീൻ,ഫാസിൽ.കെ.കരമന,ഇ.കെ.മുനീർ,ഇമാം കെ.പി.അഹമ്മദ് മൗലവി,ഇമാം ബദ്റുദ്ദീൻ മൗലവി,സൂരജ് ശ്രീകാര്യം,എംഎസ്.ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.